പെരുമ്പിലാവ്: കടവല്ലൂർ പഞ്ചായത്തിലെ ആൽത്തറയിൽ തെരുവ് നായ് ആക്രമണത്തിൽ എട്ട് പേർക്ക് കടിയേറ്റു. ആൽത്തറ സ്വദേശികളായ വലിയറ വേണുവിന്റെ ഭാര്യ ഗിരിജ, കുളങ്ങര ചന്ദ്രിക, കോഴിത്തറ വേലായുധന്റെ ഭാര്യ ശാരദ, മുളയ്ക്കൽ ഫൈസലിന്റെ മകൻ നായിഫ്, പടിഞ്ഞാറെ പുരയ്ക്കൽ പ്രദീപ്, കോഴിത്തറ ഷിന, പുളിയാംങ്കോട്ട് വളപ്പിൽ മുഹമ്മദ് കുട്ടി, കൊട്ടിലിങ്കൽ ശ്രീധരന്റെ മകൾ സ്മൃതി എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് 6.30 യോടെയാണ് ആദ്യ നാലു പേർക്ക് കടിയേറ്റത്. പിന്നീട് പത്തരയോടെ മറ്റു നാല് പേരെയും നായ് ആക്രമിച്ചു. തെരുവ് നായെ പിടികൂടാൻ നാട്ടുകാർ ഏറെ വൈകിയും ശ്രമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.