രാമവർമപുരം പൊലീസ് അക്കാദമി കാമ്പസിലെ സംസ്ഥാന പൊലീസ് ഗവേഷണകേന്ദ്രം

സംസ്ഥാന പൊലീസ് ഗവേഷണകേന്ദ്രം തൃശൂരിൽ

തൃശൂർ: പൊലീസിൽ ഗവേഷണത്തിന് ആധുനികകേന്ദ്രം. രാമവർമപുരം പൊലീസ് അക്കാദമിയിലാണ് ഗവേഷണകേന്ദ്രം ആരംഭിക്കുന്നത്.

ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി നിർവഹിക്കും. പൊലീസ് സ്റ്റേഷനുകളിലെ വിഭവസമാഹരണം, കുറ്റകൃത്യങ്ങളുടെ അപഗ്രഥനം, കേരളീയ സമൂഹത്തിലെ നിയമബോധത്തോടുള്ള മാനസിക പരിവർത്തനം, നീതിയുക്ത സാമൂഹിക പുരോഗതിയും സമാധാന ബോധവും, ദുരന്തനിവാരണത്തിലെ ശാസ്ത്രീയ ഇടപെടലുകൾ, ലഹരി വ്യാപനത്തിൽ പൊലീസ് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, ക്രൈം ഡേറ്റ ശേഖരണത്തിലെ ശാസ്ത്രീയ അപഗ്രഥനം, ഡോഗ് സ്ക്വാഡ് നേട്ടങ്ങൾ, ജനമൈത്രി, സോഷ്യൽ പൊലീസിങ് മുന്നേറ്റങ്ങൾ, സമൂഹ മാധ്യമ ക്രൈം അവലോകനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിലയിരുത്തൽ നടക്കുന്ന കേന്ദ്രമായി ഇത് മാറും.

ആധുനിക സൗകര്യങ്ങളോടെ 40 ലക്ഷം ചെലവഴിച്ച് കോസ്റ്റ്ഫോർഡ് നിർമിച്ച 2000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്. ശാസ്ത്രീയ കായിക പരിശീലനത്തിന് അക്കാദമിയിൽ ഒരുക്കിയ നൂതന സംവിധാനത്തിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

Tags:    
News Summary - State Police Research Station in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.