മാള ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ
മാള: നാട്ടിലെ തീപിടിത്തവും അപകടങ്ങളും സംഭവിക്കുമ്പോൾ ഓടിയെത്തേണ്ട അഗ്നിരക്ഷാ സേനയെ തന്നെ രക്ഷിക്കേണ്ട അവസ്ഥഥയാണ് മാളയിലുള്ളത്. ഇങ്ങോട്ടുള്ള 80 മീറ്റർ റോഡ് ഉടമസ്ഥയുടെ പേരുപറഞ്ഞ് അറ്റകുറ്റപണി ചെയ്യാതെ ഇട്ടിരിക്കുകയാണ്. ഈ പാത നിലവിൽ തകർന്ന് തരിപ്പണമാണ്.
അഗ്നിരക്ഷ സേന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന യാർഡ് കോൺക്രീ റ്റ് ചെയ്തിട്ടില്ല. യാർഡിന്റെ മേൽക്കൂരയുടെ ഷീറ്റുകളും തകർന്നിട്ടുണ്ട്.
പ്രാഥമിക സൗകര്യം പലതും ഇനിയും ഒരുക്കേണ്ടതുണ്ട്. ഫയർ സ്റ്റേഷൻ കെട്ടിടം/ഗാരേജ് എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായി 75 ലക്ഷം രൂപ രൂപയുടെ ഭരണാനുമതി 12ന് സർക്കാരിൽനിന്നും ലഭിച്ചു. ടെൻഡർ നടപടികൾക്കായി പൊതുമരാമത്ത് വകുപ്പ് (കെട്ടിടം) എക്സിക്യൂട്ടിവ് എൻജിനീയർക്ക് 15ന് സമർപ്പിച്ചു എന്ന് ജില്ല ഫയർ ഓഫിസർ പറയുന്നു. ഫയർ സ്റ്റേഷനിലേക്കുള്ള 80 മീറ്റർ ദൂരം വരുന്ന റോഡ് സ്വകാര്യ വ്യക്തിയുടെ കൈവശമായതിനാൽ പൊയ്യ പഞ്ചായത്തിന് പണം ചെലവഴിച്ച് പുനർനിർമിക്കാൻ സാധ്യമല്ലന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
പഞ്ചായത്ത് നിരീക്ഷണം തെറ്റാണെന്ന് സ്ഥലം നൽകിയ കുടുംബാഗം കൂടിയായ ഷാന്റി ജോസഫ് തട്ടകത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. 80 മീറ്റർ റോഡ് ഫയർ സ്റ്റേഷന് കരാർ പ്രകാരം വിട്ടുനൽകിയിട്ടുള്ളതാണെന്നും അതുപ്രകാരമാണ് സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിർമിച്ചതും റോഡ് ടാർ ചെയ്തതെന്നും ഉടമ ചൂണ്ടി കാണിക്കുന്നു.
വഴിയടക്കം 42 സെന്റ് സ്ഥലം സൗജന്യമായി തട്ടകത്ത് ജോസഫിന്റെ കുടുംബം നൽകിയാണ് മാള ഫയർ സ്റ്റേഷൻ യഥാർഥ്യമായത്. സർക്കാർ ഫയർ സ്റ്റേഷൻ കെട്ടിടം നിർമിക്കുകയും റോഡ് ടാർ ചെയ്യുക മാത്രമാണ് സർക്കാർ ചെയ്തത്.
ഫയർ സ്റ്റേഷനിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ പൊതുജനങ്ങളുടെ സംഭാവനയായി ലഭിച്ചതാണ്. അതേസമയം പിന്നീട് അറ്റകുറ്റപണികൾ ഇവിടെ നടത്തിയിട്ടില്ല.
സങ്കേതികത്വം പറഞ്ഞ് മാള ഫയർ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഷാന്റി ജോസഫ് തട്ടകത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.