ആമ്പല്ലൂർ : ടോൾ കൊള്ളക്ക് കൂട്ടുനിൽക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാട് കോർപറേറ്റ് ദാസ്യവേലയാണെന്നും അത് അവസാനിപ്പിക്കാൻ ഭരണകൂടങ്ങൾ തയാറാവണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. വംശീയ രാഷ്ട്രീയത്തിനെതിരെ നടത്തുന്ന കേരള പര്യടനം ‘ഒന്നിപ്പി’ന്റെ ഭാഗമായി നടന്ന ടോൾ സമര പോരാളികളുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് കെ.കെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോൺ, സംസ്ഥാന സെക്രട്ടറി സി.എ. ഉഷാകുമാരി, ജില്ല പ്രസിഡന്റ് എം.കെ. അസ്ലം, പി.ജെ. മോൻസി, ശിവരാമൻ, ടി.കെ. വാസു, മനാഫ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ , ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. നിസാർ, ട്രഷറർ പി.ബി. ആരിഫ്, ജില്ല വൈസ് പ്രസിഡന്റ് നവാസ് എടവിലങ്ങ്, സെക്രട്ടറിമാരായ വി.ബി. സമീറ, സരസ്വതി വലപ്പാട്, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ല പ്രസിഡന്റ് കെ.എസ്. ഉമൈറ എന്നിവർ സംബന്ധിച്ചു. ടി.വി. ശിവശങ്കരൻ, ടി.എച്ച്. ഹൈദ്രോസ്, എം.എച്ച്. റിഷാദ്, സുഹൈബ് അലി, പി.എ. റിയാസ്, കെ.ബി. ഷാഹിം, സലീം വരന്തരപ്പിള്ളി എന്നിവർ നേതൃത്വം നൽകി. ജില്ല കമ്മിറ്റി അംഗം ഹംസ എളനാട് സ്വാഗതവും മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.എച്ച്. റഫീഖ് നന്ദിയും പറഞ്ഞു. ടോൾ സമരത്തിന്റെ 10ാം വാർഷികത്തോടനുബന്ധിച്ച് അറസ്റ്റ് വരിച്ച് ജയിൽവാസം അനുഷ്ഠിച്ചവരെ റസാഖ് പാലേരി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.