തൃശൂർ: വഴിയിൽ നടന്ന് മൊബൈൽ ഫോൺ അനുബന്ധ സാമഗ്രികൾ വിൽക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ മൊബൈൽ ഫോൺ വ്യാപാരികൾ മർദിച്ചതായി പരാതി.തൃശൂർ ഈസ്റ്റ്, ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ മൊബൈൽ സ്ക്രീൻ ഗാർഡുകൾ വഴിയോരത്ത് വിറ്റുകൊണ്ടിരുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്കാണ് മർദനമേറ്റത്.മുപ്പതോളം വരുന്ന മൊബൈൽ വ്യാപാരികളാണ് രണ്ടിടങ്ങളിലായി വഴിയോരക്കച്ചവടക്കാരെ ആക്രമിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിക്ക് സമീപം റോഡരികിൽ കച്ചവടം നടത്തിയിരുന്ന രാജസ്ഥാൻ സ്വദേശി ശ്രാവൺ കുമാർ (21) ഒരുസംഘം ആക്രമിച്ചതായി പെലീസിൽ പരാതി നൽകിയിട്ടുണ്ട്. മൊബൈൽ സാമഗ്രികളും നശിപ്പിച്ചു. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു.
ചിയ്യാരത്ത് വിൽപന നടത്തിയിരുന്ന ഉത്തർപ്രദേശ് സ്വദേശി ജാഹിദിനെയും ആക്രമിച്ചു. സംഭവത്തിൽ 15 പേർക്കെതിരെ ഒല്ലൂർ പൊലീസും കേസെടുത്തു. ഒരു വിൽപനക്കാരനിൽനിന്ന് 16,000 രൂപയുടെ സാധനങ്ങൾ വാങ്ങി നശിപ്പിച്ചതായും പരാതിയുണ്ട്. ഇവർക്ക് കുട കൊണ്ടുള്ള മർദമേറ്റതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.