കാർഷിക വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കർ നിർവ്വഹിക്കുന്നു
പഴഞ്ഞി : കോവിഡ് കാലത്ത് ദുരിതകയത്തിൽ നിന്നും അതി ജീവനത്തിന്റെ മാർഗ്ഗവുമായി കാട്ടകാമ്പാൽ പഞ്ചായത്തിലെ മൂലേപ്പാട് വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ വിളയിച്ചെടുത്തത് നൂറുമേനി പച്ചക്കറിയായിരുന്നു. പാട്ടത്തിനെടുത്ത നിലങ്ങളിലാണ് വാർഡ് മെമ്പർ വിജയ ഗോപി നൽകിയ പച്ചക്കറി വിത്ത് ഉപയോഗിച്ച് കൃഷി ചെയ്തത്.
വിവിധ സ്ഥലങ്ങളിലായി കപ്പ, കൂർക്ക, മധുരകിഴങ്ങ്, നിലക്കടല, ചോളം, ചീര, വെണ്ട, വഴുതന, മുളക്, തക്കാളി തുടങ്ങിയ വൈവിദ്ധ്യങ്ങളായ കൃഷികളാണ് ജൈവ രീതിയിൽ പരീക്ഷിച്ചത്. പച്ചക്കറി കൃഷിയിൽ മുൻപും ഈ തൊഴിലുറപ്പ് തൊഴിലാളികൾ വിജയം കൈവരിച്ചിട്ടുണ്ട്. കാർഷിക വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കർ നിർവ്വഹിച്ചു.
വാർഡ് മെമ്പർ വിജയ ഗോപി അധ്യക്ഷത വഹിച്ചു. കാട്ടകാമ്പാൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം അലി, പ്രീത മുരളീധരൻ, സുലോചന, കുഞ്ഞുമോൾ, സുകുമാരി എന്നിവർ സംസാരിച്ചു . രമ്യാ മനോജ്, അനുരാഗ് മണ്ഡലത്തിങ്കൽ, ചാർളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.