കുന്നംകുളം: തദ്ദേശ തെരഞ്ഞെടുപ്പ് പത്രിക സമർപ്പണം ആരംഭിച്ചിട്ടും കുന്നംകുളം നഗരസഭ യു.ഡി.എഫ് പാളയത്തിൽ മൗനം. സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ പോലും കഴിയാതെ കോൺഗ്രസിലെ ചർച്ച തുടരുമ്പോഴും ബി.ജെ.പി നഗരസഭയിലെ മുഴുവൻ സീറ്റിലും എൽ.ഡി.എഫ് മൂന്നു സീറ്റുകൾ ഒഴികെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്തിറങ്ങി.
കോൺഗ്രസ് പലയിടത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പരസ്യ പ്രചാരണത്തിന് ഇറങ്ങാത്തത് അണികൾക്കിടയിൽ അമർഷം ഉയർത്തുകയാണ്. നഗരസഭ പ്രദേശങ്ങളിൽ പ്രചാരണത്തിന് തുടക്കമിട്ടത് ബി.ജെ.പിയാണ്. നഗരസഭയിൽ പലയിടത്തും കോൺഗ്രസ് സ്ഥാനാർഥികളായി അംഗൻവാടി ജീവനക്കാരെ പോലും രംഗത്തിറക്കാനുള്ള തീവ്രശ്രമത്തിലാണ് ഒരു വിഭാഗം. എന്നാൽ അതിന് കോൺഗ്രസ് പ്രാദേശിക നേതൃത്വം തടസ്സവാദം ഉന്നയിച്ചത് മറികടക്കാൻ ദേശീയ നേതാക്കളെ സമീപിച്ച് സമവായനീക്കത്തിലാണ്. പലരും സ്ഥാനാർഥി പട്ടികയിൽ ഇടം പിടിക്കാൻ കഠിന പ്രയത്നവും ചെയ്യുന്നുണ്ട്.
പല വാർഡുകളിലും സ്ഥാനാർഥികൾക്കായി നെട്ടോട്ടത്തിലാണ് യു.ഡി.എഫ് നേതാക്കൾ. വനിത, എസ്.സി സംവരണം പലയിടത്തും സ്ഥാനാർഥി പട്ടിക ഒരുക്കുന്നതിൽ ഇപ്പോഴും തടസമാണ്. നിലവിലെ കോൺഗ്രസ് അംഗങ്ങളിൽ നാലു പേർ മാത്രമാണ് ഇക്കുറി ജനവിധി തേടുന്നത്. ലെബീബ് ഹസൻ, ഷാജി ആലിക്കൽ, മിഷ സെബാസ്റ്റ്യൻ, മിനി മോൻസി എന്നിവരാണവർ. ശേഷിക്കുന്ന 35 വാർഡുകളിലും പുതുമുഖങ്ങളാകും. എന്നാൽ നഗരസഭ സ്ഥാനാർഥികളെ തിങ്കളാഴ്ച പ്രഖ്യാപിച്ച എൽ.ഡി.എഫ് 36 വാർഡുകളിലും പ്രചാരണത്തിനും തുടക്കമിട്ടു.
സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ ജില്ല സെക്രട്ടേറിയറ്റംഗം എം. ബാലാജിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാർഥികൾ വാർഡ് ക്രമത്തിൽ: 1. മുതുവമ്മൽ -എൻ.എ. ഷനോഫ്, 2. ചെറുവത്താനി -രുദ്ര രജീഷ്, 3. കിഴൂർ സൗത്ത് -വി.വി. ലാൽകൃഷ്ണ, 4. കിഴൂർ നോർത്ത് -സൗമ്യ അനിലൻ, 5. കിഴൂർ സെന്റർ -പി.ജി. ജയപ്രകാശ്, 6. വൈശ്ശേരി -വി.എം. ഷീബ, 7. നടുപന്തി -സിമി ലാസറസ്, 8. കക്കാട് -എം.എസ്. സുനീഷ്, 9. കക്കാട് മുനിമുട -ഇ.ടി. പങ്കജാക്ഷൻ, 10. അയ്യപ്പത്ത് -മറിയാമ്മ പ്രമോദ് ചെറിയാൻ, 11. അയ്യംപറമ്പ് - ടി. സോമശേഖരൻ, 12 മീമ്പിക്കുളം -കെ.ജി. അനിൽകുമാർ, 13. ചെറുകുന്ന് -ഡോ.സിജു പി. ജോൺ, 14 ഉരുളിക്കുന്ന് -രമ്യ രാജൻ, 15. ചൊവ്വന്നൂർ -ടി.ആർ.ശ്രീജിത്ത്, 16.കാണിപ്പയ്യൂർ നോർത്ത് -ജയശ്രീ ജയപ്രകാശ്, 17. കുന്നംകുളം ടൗൺ -അനിത സി. മാത്യു, 18. കാണിപ്പയ്യൂർ സൗത്ത് -അഞ്ജു കെ. തോമസ്, 19. ആനായ്ക്കൽ -നന്ദിനി ബാബുരാജ്, 20. കാണിയാമ്പാൽ -ഗ്രീഷ സുധാകരൻ, 21. നെഹ്റു നഗർ -ബിജി അജിത്കുമാർ, 24. കുറുക്കൻ പാറ -ആർഷ , 25. ആർത്താറ്റ് ഈസ്റ്റ് - സുജ ജയ്സൺ, 26. ചീരംകുളം -പി.പി. സുബ്രഹ്മണ്യൻ, 27. പോർക്കളേങ്ങാട് -ശ്രീജ പ്രജി, 28. ഇഞ്ചിക്കുന്ന് -ദിവ്യ സുരേഷ്, 29. ചെമ്മണ്ണൂർ നോർത്ത് -പുഷ്പ ജോൺ, 30. ചെമ്മണ്ണൂർ സൗത്ത് -ഒ.ജി ബാജി, 31 ആർത്താറ്റ് സൗത്ത് -റെജി സതീശൻ, 32. തെക്കൻ ചിറ്റഞ്ഞൂർ - കെ.എ. സത്യൻ, 33. അഞ്ഞൂർകുന്ന് -വിദ്യ അഭിലാഷ്, 35. കാവിലക്കാട് -ബിന്ദു സുനിൽ, 36. ചിറ്റഞ്ഞൂർ -പി.വി. രഞ്ജിത്ത്, 37. ആലത്തൂർ -അജീഷ് മുള്ളത്ത്, 38. അഞ്ഞൂർ പാലം -ദിലീപ് പുളിക്കൽ, 39. വടുതല -എ.കെ. നാസർ. എന്നാൽ ശാന്തിനഗർ, തെക്കേപ്പുറം, അഞ്ഞൂർ വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായിട്ടില്ല.
കഴിഞ്ഞ രണ്ട് തവണ മത്സരിച്ച് വിജയിച്ച് നഗരസഭ ഭരണസമിതി അംഗമായ സുജിഷ് ഇക്കുറി 39ാം വാർഡിൽനിന്ന് മത്സര രംഗത്തേക്ക് വിമതനായി വരുന്നതും സി.പി.എം തട്ടകത്തിൽ എറെ ചർച്ചയായിട്ടുണ്ട്. എങ്ങനെയെങ്കിലും പിൻമാറ്റി ഒറ്റക്കെട്ടായി നിൽക്കാനുള്ള തീവ്രശ്രമവും അണിയറയിൽ ശക്തമാണ്. എന്നാൽ സുജീഷിന് ചില സി.പി.എം നേതാക്കളുടെ മൗന പിന്തുണയുണ്ടെന്നും സൂചനയുണ്ട്. 22, 23, 34 ലേക്കുള്ള സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. അടുത്ത ചെയർപേഴ്സൻ സ്ഥാനാർഥിയാണ് നിലവിലെ വൈസ് ചെയർപേഴ്സൻ സൗമ്യ അനിലൻ. ഭരണ നിയന്ത്രണം വീണ്ടും കൈകളിലെത്തിയാൽ വൈസ് ചെയർമാനാക്കാൻ മുൻ ചെയർമാൻ പി.ജി. ജയപ്രകാശിനെയും ഗോദയിലിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.