സംസ്ഥാനപാതയിലെ പാറേമ്പാടത്തെ കുഴികൾ
കുന്നംകുളം: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ പാറേമ്പാടത്തെ കുഴികൾ യാത്രക്കാർക്ക് ദുരിതം. ഈ കുഴികൾ അടക്കാൻ എത്ര ജീവൻ പൊലിയണമെന്നാണ് നാട്ടുകാരുടെ ചോദ്യം. പാറേമ്പാടം ബസ് സ്റ്റോപ് മുതൽ കൊങ്ങണൂർ റോഡ് വരെയുള്ള ഇരുനൂറുമീറ്ററിനുള്ളിലെ റോഡിൽ മൂന്നിടത്താണ് മരണക്കുഴികൾ.
കുടിവെള്ള പൈപ്പ് പൊട്ടി റിപ്പയർ ചെയ്ത സ്ഥലങ്ങളിലായാണ് വൻ ഗർത്തങ്ങൾ ഉണ്ടായിട്ടുള്ളത്. മാസങ്ങളായിട്ടും കുഴിയിൽ റീ ടാറിങ്ങോ കോൺക്രീറ്റോ നടത്തിയിട്ടില്ല.
റോഡിനിരുവശത്തും വഴിവിളക്കുകൾ പ്രകാശിക്കാത്തത് രാത്രികാലങ്ങളിൽ ഇരുചക്ര വാഹന യാത്രികർക്ക് ഭീഷണിയാകുന്നു. ഒന്നര വർഷം മുമ്പ് ഇതേ സ്ഥലത്തെ പൈപ്പുപൊട്ടി റിപ്പയർ ചെയ്തതിനുശേഷമുള്ള കുഴിയടക്കാത്തതിനാൽ കുഴിയിൽ വീണു ബൈക്ക് യാത്രികെൻറ ജീവൻ നഷ്ടപ്പെട്ടിരുന്നു. ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ശീതസമരം മൂലം ദുരിതമനുഭവിക്കുന്നത് വഴിയാത്രക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.