ജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ

നി​ർ​വ​ഹി​ക്കു​ന്നു

തൃശൂർ ജില്ല സ്കൂൾ ശാസ്ത്രോത്സവം മൂന്നുമുതൽ കുന്നംകുളത്ത്

കുന്നംകുളം: ജില്ല സ്കൂൾ ശാസ്ത്രോത്സവം നവംബർ മൂന്നുമുതൽ കുന്നംകുളത്ത് നടക്കും. മേളയുടെ ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫിസ് ഉദ്ഘാടനവും എ.സി. മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. കുന്നംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ സജിനി പ്രേമൻ, കൗൺസിലർ ലെബീബ് ഹസൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹൻ, ചാവക്കാട് വിദ്യാഭ്യാസ ജില്ല ഓഫിസർ അജിതകുമാരി, കുന്നംകുളം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.എസ്. സിറാജ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സി.ജെ. സിജു എന്നിവർ സംസാരിച്ചു.

രണ്ട് ദിവസങ്ങളിലായി അഞ്ച് കേന്ദ്രങ്ങളിലായാണ് ശാസ്ത്രോത്സവം നടക്കുക. കുന്നംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി, ബഥനി സെന്റ് ജോൺസ് ഹയർ സെക്കൻഡറി, ചൊവ്വന്നൂർ സെന്റ് മേരീസ് ഹൈസ്കൂൾ, അക്കിക്കാവ് ടി.എം വൊക്കേഷനൽ ഹയർ സെക്കൻഡറി എന്നി വിദ്യാലയങ്ങളും കുന്നംകുളം ടൗൺഹാളുമാണ് വേദിയാവുക.

മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാധ്യാപകൻ ജോൺസൺ നമ്പഴിക്കാടാണ് ലോഗോ തയാറാക്കിയത്.

Tags:    
News Summary - Thrissur District School Science Festival at Kunnamkulam november 3rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.