കുന്നംകുളം: കൊരട്ടിക്കരയിൽ കാറിടിച്ച് കാൽനടക്കാരൻ മരിച്ച സംഭവത്തിൽ നിർത്താതെ പോയ കാറും ഡ്രൈവറെയും കുന്നംകുളം പൊലീസ് പിടികൂടി. പാവറട്ടി വെന്മേനാട് അമ്പലത്ത് വീട്ടിൽ സിദ്ദീഖിനെയാണ് (30) കുന്നംകുളം സി.ഐ വി.സി. സൂരജ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി കൊരട്ടിക്കര സെൻററിലായിരുന്നു അപകടം. പെരുമ്പിലാവ് പുതിയഞ്ചേരിക്കാവ് കൊല്ലൻമാർ വളപ്പിൽ ഹരിദാസണ് (54) മരിച്ചത്. അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. കാർ നിർത്താതെ പോയി.
കുന്നംകുളം പൊലീസ് നിരീക്ഷണ കാമറകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതിയെ വീട്ടിൽനിന്ന് പിടികൂടിയത്. എസ്.ഐമാരായ മണികണ്ഠൻ, ഷെക്കീർ അഹമ്മദ്, ഹേമലത, എ.എസ്.ഐ ഗോകുലൻ, സതീഷ് കുമാർ, ഹംദ്, സജീവൻ, ഗഗേഷ്, അനൂപ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
അറസ്റ്റിലായ സിദ്ദീഖ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.