1. ഫൈസൽ 2. സുഫ്യാൻ 3. ഷാഹിദ് 4. അജ്മൽ
കുന്നംകുളം: കുട്ടികളും സ്ത്രീകളുമുൾപ്പെടുന്ന സംഘം സഞ്ചരിച്ച കാർ ഭീഷണിപ്പെടുത്തിയ ശേഷം തട്ടിയെടുത്ത കേസിൽ നാലുപേരെ കുന്നംകുളം പൊലീസ് പിടികൂടി. കോട്ടപ്പടി ചൂൽപ്പുറം രായ്മരക്കാർ വീട്ടിൽ ഷാഹിദ് (32), കടപ്പുറം അഞ്ചങ്ങാടി കറുകമാട് പുതുവീട്ടിൽ അജ്മൽ (25), വെന്മേനാട് പോക്കാക്കില്ലത്ത് ഫൈസൽ (48), ചാവക്കാട് ബേബി റോഡ് ആലുങ്ങൽ വീട്ടിൽ സുഫ്യാൻ (28) എന്നിവരെയാണ് കുന്നംകുളം സി.ഐ കെ.ജി. സുരേഷിെൻറ നേതൃത്വത്തിൽ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തത്.
അസിസ്റ്റൻറ് കമീഷണർ ടി.എസ്. സിനോജിെൻറ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. വ്യാഴാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു സംഭവം. വണ്ടൂർ സ്വദേശി റഫീഖ് അലിയെയും കുടുംബത്തെയും ആക്രമിച്ചാണ് പ്രതികൾ കാർ തട്ടിയെടുത്തത്.
റഫീഖ് അലി സുഹൃത്തിൽനിന്ന് ഉപയോഗിക്കാൻ വാങ്ങിയ ബേലനോ കാറുമായി കൊല്ലത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ പെരുമ്പിലാവിലായിരുന്നു സംഭവം. പ്രതികളിലൊരാളായ ഷാഹിദിെൻറ ബന്ധുവിെൻറതാണ് കാർ.
വാടകക്ക് കൊടുത്ത കാർ തിരികെ ലഭിക്കാനാണ് കുടുംബത്തെ ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏൽപിച്ചും സിനിമാസ്റ്റൈലിൽ തട്ടിയെടുത്തത്. പ്രതികളെ കുന്നംകുളം കോടതി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ഇ. ബാബു, എ.എസ്.ഐമാരായ പ്രേംജിത്, വർഗീസ്, സിവിൽ പൊലീസ് ഓഫിസർമാരായ ഇ.കെ. ഹംദ്, വി.പി. സുമേഷ്, സജയ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.