മഅ്ദിൻ ഡ്രീം സ്ട്രീറ്റ് എൻവിയർ ഗ്രാൻഡ് ഗ്രാജ്വേഷൻ സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി ഗ്രാജ്വേഷൻ ഹോർണർ നൽകി സംസാരിക്കുന്നു
കുന്നംകുളം: മഅ്ദിൻ ഡ്രീം സ്ട്രീറ്റ് എൻവിയർ ഗ്രാൻഡ് ഗ്രാജ്വേഷൻ സമ്മേളനം സമാപിച്ചു. ഏഴു വിഷയങ്ങളിലായി എട്ടുവർഷത്തെ അക്കാദമിക് കരിക്കുലം പൂർത്തീകരിച്ച 15 മൾട്ടി സ്കിൽഡ് വിദ്യാർഥികളെ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി ഗ്രാജ്വേഷൻ ഹോർണർ നൽകി ആദരിച്ചു.
മാറുന്ന സാങ്കേതികവിദ്യയുടെ കാലത്തും വിദ്യാർഥികൾ ധാർമിക ബോധം മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറഞ്ഞ് അദ്ദേഹം ഗ്രാൻഡ് ടോക്ക് നടത്തി. സ്ഥാപനത്തിൽ പ്രത്യേകമായി സജ്ജീകരിച്ച ആസ്ട്രോണമി സയൻസിലെ സ്റ്റഡി മെറ്റീരിയലുകളും, യൂക്ലീഡിന്റെ മാത്തമാറ്റിക്കൽ കൺസെപ്റ്റുകളുടെ പ്രവർത്തന മോഡലുകളും ഇസ്ലാമിക കർമ്മശാസ്ത്ര പഠനോപകരണങ്ങളും ഉൾക്കൊള്ളുന്ന പബ്ലിക് ഇൻഫോ സെൻറർ ശ്രദ്ധ പിടിച്ചുപറ്റി.
ബക്കർ ഹാജി പെൻകോ അധ്യക്ഷത വഹിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അലി അബ്ദുള്ള ഉദ്ഘാടനം നിർവഹിച്ചു. മഅ്ദിൻ സ്കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി മുഖ്യപ്രഭാഷണം നടത്തി. മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിൽ ഡ്രീം സ്ട്രീറ്റ് പ്രിൻസിപ്പാൾ അബ്ദുസ്സലാം സഖാഫി സ്വാഗതവും സെക്രട്ടറി സലാം കെ.എസ് നന്ദിയും പറഞ്ഞു. മുഹമ്മദ് ആരിഫ് ദേശമംഗലം, മുഹമ്മദ് ഹുസൈൻ പെരുമ്പാവൂർ, ഹാഫിള് ജാഫർ തൃപ്പനച്ചി എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് റാങ്കുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.