പിടിയിലായ ദിനീഷ്
കുന്നംകുളം: പുതുശേരിയിൽ സഹോദരന്മാരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ ഒമ്പത് മാസത്തിന് ശേഷം പിടികൂടി. പുതുശ്ശേരി കളരിക്കൽ വീട്ടിൽ ദിനീഷിനെയാണ് (34) കുന്നംകുളം അസി. പൊലീസ് കമീഷണർ ടി.എസ്. സിനോജിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പുതുശ്ശേരി സ്വദേശികളായ സനൂപ്, സുധീപ് എന്നിവരെ കഴിഞ്ഞ ഡിസംബർ 23ന് പൂർവ വൈരാഗ്യത്തിൽ പുതുശ്ശേരി അയ്യംകുളങ്ങര ക്ഷേത്രത്തിനു സമീപത്ത് സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. സംഭവശേഷം വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ചൊവ്വാഴ്ച പ്രതി വിദേശത്ത് നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങുകയും വിമാനത്താവള അധികൃതർ പ്രതിയെ തടഞ്ഞുവെച്ച് സ്റ്റേഷനിൽ വിവരമറിയിച്ചതിെൻറ അടിസ്ഥാനത്തിലായിരുന്നു കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ കേസിലെ നാല് പ്രതികളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്.ഐ ആനന്ദ്, എ.എസ്.ഐ പ്രേംജിത്, സി.പി.ഒമാരായ നിബു നെപ്പോളിയൻ, സന്ദീപ്, ഇക്ബാൽ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.