സീനിയർ ഗേൾസ് 3000 മീറ്റർ നടത്തത്തിൽ ഒന്നാംസ്ഥാനം
നേടിയ ചാലക്കുടി എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിലെ
കാതറിൻ മനോജ് ഷൂ ഇല്ലാതെ നടന്നതുകൊണ്ട്
ചുട്ടുപഴുത്ത കാലുകൾ വെള്ളമൊഴിച്ച് ശമിപ്പിക്കുന്നു
കുന്നംകുളം: കടുത്ത ചൂടിൽ പൊള്ളുന്ന വെയിലത്ത് പാദത്തില്‍ മുറിവേറ്റിട്ടും പോരാട്ടവീര്യം കൈവിടാതെ നടത്ത മത്സരത്തിൽ കാതറിൻ മനോജ് കുതിച്ചത് സ്വർണത്തിലേക്ക്. 3000 മീറ്റർ നടത്തത്തിലാണ് ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോണ്‍വന്റിലെ പ്ലസ് ടു വിദ്യാര്‍ഥിനി കാതറിന് സ്വര്‍ണം നേടിയത്. സിന്തറ്റിക് ട്രാക്കിലെ പരിചയക്കുറവാണ് കാതറിന് ഉള്‍പ്പെടെ കായികതാരങ്ങള്‍ക്ക് വിനയായത്.
ഈ ട്രാക്കില്‍ ഷൂസിടാതെ മത്സരിക്കാനാകില്ല. എന്നാല്‍, സിന്തറ്റിക് പ്രതലത്തില്‍ പരിശീലനം നടത്താത്ത വിദ്യാര്‍ഥികള്‍ക്ക് ഷൂസണിഞ്ഞ് പെട്ടെന്ന് മത്സരിക്കാനാകുന്നുമില്ല. ഇതോടെ മത്സരാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുന്നതും ശാരീരിക ബുദ്ധിമുട്ടുണ്ടാകുന്നതും പതിവുകാഴ്ചയാണ്.
ഷൂ അണിഞ്ഞ് പരിശീലനം നടത്താതിരുന്നതാണ് പരിക്കേൽക്കാൻ കാരണമായതെന്ന് കാതറിൻ വ്യക്തമാക്കി. അധ്യാപിക ബിജിയാണ് പരിശീലക. കഴിഞ്ഞ സംസ്ഥാന കായികമേളയിൽ പങ്കെടുത്തെങ്കിലും മെഡൽ നേടാനായില്ല. അത് ഇത്തവണ നികത്താനായതിെല സന്തോഷവും ഇവർക്കുണ്ട്. രണ്ട് വർഷം മുമ്പ് ജൂനിയർ വിഭാഗത്തിൽ മത്സരത്തിൽ ജില്ലതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
ഇരട്ട സഹോദരി കരോളിൻ, കാതറിനൊപ്പം ഒരേ ക്ലാസില്‍ പഠനം നടത്തുന്നുണ്ട്. ഒരാഴ്ച സിന്തറ്റിക് ട്രാക്കില്‍ പരിശീലനം നടത്തി സംസ്ഥാന കായികമേളയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാകുമെന്ന പ്രതീക്ഷയിലാണ് കാതറിന്. ചാലക്കുടി പോട്ട പാലത്തിങ്കൽ മനോജ്-പ്രീതി ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.