സുജിത്ത്
കുന്നംകുളം: കസ്റ്റഡിയിലെടുത്തവരെ പൊലീസ് വാഹനത്തിൽനിന്ന് മോചിപ്പിക്കുന്നത് തടയാൻ ശ്രമിച്ച എസ്.ഐയെ ആക്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കാണിപ്പയ്യൂർ വലിയപറമ്പിൽ വീട്ടിൽ സുജിത്തിനെയാണ് (27) സി.ഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ആക്രമണത്തിൽ എസ്.ഐ നുഹ്മാനാണ് പരിക്കേറ്റത്. കാണിപയ്യൂരിൽ പൊതുസ്ഥലത്ത് സംഘമായിരുന്ന് മദ്യപിച്ച് ബഹളം വെക്കുന്ന വിവരമറിഞ്ഞെത്തിയ എസ്.ഐക്ക് നേരെയായിരുന്നു ആക്രമണം. മദ്യപിച്ചിരുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റി.
ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെയും ആളുകളുടെയും വിവരങ്ങൾ ചോദിക്കുന്നതിനിടെ കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് ജീപ്പിൽനിന്ന് പ്രതി ഇറക്കിവിടുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമായത്. ആക്രമണത്തിൽ എസ്.ഐയുടെ കൈക്ക് പരിക്കേൽക്കുകയും വാച്ചിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.