കുന്നംകുളം: ലോറി നിയന്ത്രണംവിട്ട് ഇടിച്ച് വീടിനു മുന്നിൽ ഗൃഹനാഥന് ദാരുണാന്ത്യം. പാറേമ്പാടം തലക്കോട്ടുകര വീട്ടിൽ പരേതനായ പാവുണ്ണിയുടെ മകൻ ജയിംസാണ് (53) മരിച്ചത്. ശനിയാഴ്ച രാവിലെ 6.30ഓടെ സംസ്ഥാന പാതയിലെ പാറേമ്പാടത്തായിരുന്നു അപകടം. റോഡരികിൽ നിന്ന ഇയാളെ ഇടിച്ച് വീഴ്ത്തിയ ശേഷം ലോറി വൈദ്യുതിക്കാലും ഇടിച്ച് തകർത്തു.
തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കോഴിക്കോട്ടേക്ക് ടിഷ്യു പേപ്പർ കൊണ്ടുപോയിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ഇടിയേറ്റ് തെറിച്ചു വീണ ജയിംസ് തൽക്ഷണം മരിച്ചു. ലോറി അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ജയിംസ് സമീപത്തെ ചായക്കടയിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയ ഉടനെയാണ് അപകടം ഉണ്ടായത്.
ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വൈദ്യുതിക്കാൽ ഒടിഞ്ഞ് വീണ് സമീപത്തെ ബൈക്ക് വർക്ക്ഷോപ്പിെൻറ മേൽക്കൂരയും തകർന്നു. ലോറി ഡ്രൈവർ തമിഴ്നാട് തങ്കാശി പാവൂർ ക്ഷേത്രം കാമരാജ് നഗർ സുകുമാരനെ (55) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേഷനറി സാധനങ്ങളുടെ മൊത്തവിതരണക്കാരനായിരുന്നു ജയിംസ്. മാതാവ്: മറിയാമ്മ. ഭാര്യ: ലിമ. മക്കൾ. രേഷ്മ (ആസ്ട്രേലിയ), അമൽ, അഖില. മരുമകൻ: ജിജോ (ആസ്ട്രേലിയ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.