കോടാലി പാടത്തെ വെള്ളമിറങ്ങിയപ്പോള്‍
കോടാലി: കനത്ത മഴയെ തുടര്‍ന്ന് ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന കോടാലി പാടശേഖരത്തുനിന്ന് വെള്ളമിറങ്ങി. വിത കഴിഞ്ഞ് 20 ദിവസത്തോളം വളര്‍ച്ചയെത്തിയ നെല്ചെടികള് ആറു ദിവസത്തോളം വെള്ളത്തിൽ മുങ്ങിക്കിടന്നതിനാല്‍ കര്‍ഷകര്‍ ആശങ്കയിലായിരുന്നു. വെള്ളമിറങ്ങിയപ്പോൾ നെല്‍ച്ചെടികള്‍ വെള്ളത്തില്‍ വീണുകിടക്കുന്ന നിലയിലാണ്. വെയില് തെളിഞ്ഞാല്‍ നെല്‍ച്ചെടികളില്‍ പുതിയ ഓല കിളിര്‍ക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. ഈ വേനലില്‍ വെള്ളിക്കുളം വലിയ തോട്ടിലെ പാഴ്ചെടികളും ചളിയും നീക്കിയതാണ് വെള്ളം പെട്ടെന്ന് ഇറങ്ങാന്‍ സഹായകമായതെന്ന് കര്‍ഷകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.