കാനയില്‍ കുടുങ്ങിയ പശുക്കുട്ടിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

കൊടകര: കനകമലയില്‍ ഇടുങ്ങിയ കോണ്‍ക്രീറ്റ് ചാലില്‍ കുടുങ്ങിയ പശുക്കുട്ടിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. കനകമല ഗ്രോട്ടോ പാലത്തിനു സമീപത്തെ ഏഴടി താഴ്ചയുള്ള കാഡ ചാലിലാണ് പ്രദേശവാസിയായ തുമ്പരത്തി മോഹനന്റെ ഒരു വയസുള്ള പശുക്കുട്ടി വീണത്.

നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നപ്പോള്‍ ചാലക്കുടി ഫയര്‍ഫോവ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

ഫയര്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് ബൈജു ആന്ണി, രാജേഷ്, സന്ദീബ്, സാജന്‍ രാജ്, സാജന്‍, അരുണ്‍, അജയന്‍  എന്നീ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും  നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ട് പശുക്കുട്ടിയെ പരിക്കുകളില്ലാതെ പുറത്തെടുത്തു.

Tags:    
News Summary - fire force rescue calf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.