ആ​ളൂ​രി​ല്‍ കാ​യ്ച്ച ഈ​ന്ത​പ്പ​ന​ക​ളി​ലൊ​ന്ന്

വീ​ട്ടു​മു​റ്റ​ത്ത് അ​ല​ങ്കാ​ര​ത്തി​നാ​യി ന​ട്ടു​പി​ടി​പ്പി​ച്ച ഈന്തപ്പനകള്‍ കായ്ച്ചു

കൊ​ട​ക​ര: ആ​ളൂ​രി​ല്‍ ഈ​ന്ത​പ്പ​ന കാ​യ്ച്ചു​നി​ല്‍ക്കു​ന്ന​ത് മ​നോ​ഹ​ര കാ​ഴ്ച​യാ​കു​ന്നു. ആ​ളൂ​ര്‍ പെ​രേ​പ്പാ​ട​ന്‍ ഷി​ജോ​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് അ​ല​ങ്കാ​ര​ത്തി​നാ​യി ന​ട്ടു​പി​ടി​പ്പി​ച്ച ഈ​ന്ത​പ്പ​ന​ക​ളി​ലാ​ണ് പ​ഴ​ങ്ങ​ള്‍ വി​ള​ഞ്ഞ് നി​ല്‍ക്കു​ന്ന​ത്.

മ​ഞ്ഞ ക​ല​ര്‍ന്ന നി​റ​ത്തി​ല്‍ കു​ല​ക​ളാ​യാ​ണ് ഈ​ന്ത​പ്പ​ന കാ​യ്ച്ച​ത്. ആ​റ് വ​ര്‍ഷം മു​മ്പ് 8000 രൂ​പ വീ​തം വി​ല കൊ​ടു​ത്ത് മ​ല​പ്പു​റ​ത്ത് നി​ന്ന് വാ​ങ്ങി​കൊ​ണ്ടു​വ​ന്ന എ​ട്ട് തൈ​ക​ളാ​ണ് ഷി​ജോ വീ​ട്ടു​മു​റ്റ​ത്ത് ന​ട്ടു​വ​ള​ര്‍ത്തി​യ​ത്. മൂ​ന്ന് അ​ടി​യോ​ളം താ​ഴ്ച​യി​ല്‍ കു​ഴി​യെ​ടു​ത്ത് അ​തി​ല്‍ മ​ണ​ല്‍ വി​രി​ച്ചും അ​തി​ന് മു​ക​ളി​ല്‍ ക​രി​യി​ല​യും ചാ​ണ​ക​വും മ​റ്റു വ​ള​ങ്ങ​ളും ചേ​ര്‍ത്ത് അ​തി​ന് മു​ക​ളി​ല്‍ വീ​ണ്ടും മ​ണ​ല്‍ നി​റ​ച്ചാ​ണ് ഈ​ന്ത​പ്പ​ന ന​ട്ടു​പി​ടി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​വ​യി​ലൊ​രെ​ണ്ണം കാ​യ്ച്ചി​രു​ന്നു. ഇ​ത്ത​വ​ണ ര​ണ്ടെ​ണ്ണം കൂ​ടി കാ​യ്ച്ചു. ഓ​റ​ഞ്ച് നി​റ​ത്തി​ല്‍ വി​ള​ഞ്ഞു​നി​ല്‍ക്കു​ന്ന ഈ​ന്ത​പ്പ​ഴ​ക്കു​ല​ക​ള്‍ കാ​ണാ​ന്‍ നി​ര​വ​ധി പേ​ര്‍ ഷി​ജോ​യു​ടെ വീ​ട്ടി​ലെ​ത്തു​ന്നു​ണ്ട്.

Tags:    
News Summary - Palm trees planted as decoration in the backyard have borne fruit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.