Posted On
date_range Updated On
date_range സവാള ബിസിനസിലേക്ക് നിക്ഷേപം സ്വീകരിച്ച ശേഷം പണം നൽകാതെ വഞ്ചിച്ചെന്ന് പരാതി
കൊടകര (തൃശൂർ): സമൂഹമാധ്യമങ്ങള്‍ വഴി സവാള ബിസിനസിലേക്ക് പങ്കാളികളെ ക്ഷണിച്ച് നിക്ഷേപം സ്വീകരിച്ച ശേഷം പണം നൽകാതെ വഞ്ചിച്ചതായി പരാതി. കൊടകര ചെമ്പുചിറ സ്വദേശിക്കെതിരെയാണ് കൊല്ലം സ്വദേശി എ.ആര്‍. റിജുമോന്‍, നൂറനാട് സ്വദേശിനി ആഷ്‌ന എന്നിവര്‍ വെള്ളിക്കുളങ്ങര പൊലീസില്‍ പരാതി നല്‍കിയത്.
ബി.ജെ.പിയുടെ പ്രാദേശിക നേതാവെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തങ്ങളെ ബിസിനസില്‍ പങ്കാളിയാക്കിയതെന്നും മാസംതോറും നല്ല ലാഭവിഹിതം വാഗ്ദാനം ചെയ്തിരുന്നതായും ഇതു വിശ്വസിച്ച് നിക്ഷേപം നടത്തിയ തങ്ങള്‍ക്ക് ഇതുവരെ പണം ലഭിച്ചില്ലെന്നും പരാതിക്കാര്‍ കൊടകരയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
എ.ആര്‍. റിജു, ഷിനു ഷാഹുല്‍, ബ്രൂട്ടോ ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.