ഇരിങ്ങാലക്കുട: നഗരസഭ മാര്‍ക്കറ്റില്‍ തെരുവുനായ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നായ് പിന്നീട് ചത്തു. പച്ചക്കറി വില്പന നടത്തുന്ന ചന്തപ്പുര ചാതേലി ഔസേപ്പ് (84), സഹായി മടത്തിക്കര തീതായി ലിജോ (46), ലോട്ടറി വില്പനക്കാരനുമാണ് കടിയേറ്റത്. തിങ്കളാഴ്ച പുലര്‍ച്ച ആറ് മണിയോടെയാണ് സംഭവം. ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ച നായ് പിന്നീടാണ് ഔസേപ്പിനെ കടിച്ചത്. നായെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് സഹായിക്ക് കടിയേറ്റത്. പരിക്കേറ്റവര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി പേവിഷബാധ പ്രതിരോധ വാക്സിന് കുത്തിവെപ്പ് എടുത്തു. വ്യാപാരികള്‍ പിടികൂടിയ നായെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പേ വിഷബധ ഉണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റ്മോര്‍ട്ടം മണ്ണുത്തി വെറ്ററിനറി ആശുപത്രിലേക്ക് മാറ്റി.
ചൊവ്വാഴ്ച മാര്‍ക്കറ്റ് പരിസരത്ത് നായ്ക്കള്‍ക്ക് പ്രതിരോധ വാക്സിനേഷന് നടത്തുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് അറിയിച്ചു.മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലും നായകളുടെ എണ്ണം വര്‍ധിച്ച് വരികയാണെന്ന് വ്യാപാരികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.