ഗുരുവായൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കണ്ട ഗുണ്ടുപോലുള്ള വസ്തു
Posted On
date_range Updated On
date_range ഗുരുവായൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ 'സംശയ ബോംബ്'
ഗുരുവായൂർ: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്ത് സ്ഫോടകവസ്തുവെന്ന് സംശയിച്ച വസ്തു കണ്ടത് പരിഭ്രാന്തിപരത്തി.
സ്റ്റാൻഡിലെ ശുചിമുറിയോട് ചേർന്നാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ തിരിയിട്ട ഗുണ്ടുകൾപോലുള്ള വസ്തു കണ്ടത്. പൊലീസെത്തി പരിശോധിച്ചപ്പോൾ മത്സ്യബന്ധനവലകളിൽ കെട്ടുന്ന വസ്തുവാണെന്ന് മനസ്സിലായി.
ഇതോടെയാണ് അരമണിക്കൂറോളം നീണ്ട പരിഭ്രാന്തിക്ക് വിരാമമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.