ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച നോട്ടെണ്ണൽ യന്ത്രം ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ സ്വിച്ച് ഓൺ ചെയ്യുന്നു
Posted On
date_range Updated On
date_range ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി നോട്ടെണ്ണൽ യന്ത്രം
ഗുരുവായൂർ: ക്ഷേത്രത്തിൽ ഭണ്ഡാരം എണ്ണൽ സുഗമമാക്കാൻ പുതിയ നോട്ടെണ്ണൽ യന്ത്രമെത്തി. ടി.വി.എസ് ഗ്രൂപ്പാണ് വഴിപാടായി നോട്ടെണ്ണൽ യന്ത്രം സമർപ്പിച്ചത്. ഭണ്ഡാരം കൗണ്ടിങ് ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ യന്ത്രത്തിന്റെ സമർപ്പണം നിർവഹിച്ചു. ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.പി. സജിത്ത്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി. മനോജ് കുമാർ, കെ. ഗീത എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.