എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാൾ അറസ്​റ്റിൽ

ഗുരുവായൂർ: എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ. ചെമ്മണൂർ മമ്പറത്ത് മുകേഷിനെയാണ് (22) എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്​റ്റ്​ ചെയ്തത്. ഇയാളിൽനിന്ന് ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എ 1.5 ഗ്രാം കണ്ടെടുക്കുകയും ചെയ്തു.

കണ്ടാണശ്ശേരി മേഖലയിൽ വൻതോതിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നിർദേശ പ്രകാരം റെയ്ഡ് നടത്തിയതിനെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് സംഘത്തിന് നേരെ ഇയാൾ കത്തി വീശിയെങ്കിലും ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു.

കൊലപാതകശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു. എക്സസൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസ്, ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, അസി. ഇൻസ്പെക്ടർ ജീൻ സൈമൺ, പ്രിവൻറിവ് ഓഫിസർമാരായ ടി.എസ്. സുരേഷ്കുമാർ, ഡിക്സൺ, ശിവൻ, സിവിൽ എക്സൈസ് ഓഫിസർ അനീഷ്, അബ്​ദുൽ റഫീക്ക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ലഹരി വസ്തുവായ എം.ഡി.എം.എ (മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ) ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ ലഹരിക്കടിമയായി മാറുമെന്ന് എക്സൈസ് സംഘം പറഞ്ഞു. ഒരു ഗ്രാമിന് 3,500 രൂപയോളം വിലയുണ്ട്. ചെറിയ അളവിൽ ഉപയോഗിച്ചാലും രണ്ട് ദിവസം വരെ ലഹരി നിലനിൽക്കും. ഉപയോഗിക്കുന്നതി​െൻറ അളവ് കൂടിയാൽ ജീവഹാനിയും സംഭവിക്കാവുന്ന മയക്കുമരുന്നാണിത്. 10 ഗ്രാം കൈവശം സൂക്ഷിച്ചാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Tags:    
News Summary - Man arrested for trying to escape by attacking excise team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.