Posted On
date_range Updated On
date_range പരിക്കേറ്റ ആൾ മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി
ഗുരുവായൂര്‍: തലക്ക് പരിക്കേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ ആൾ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് സ്വദേശി മുരുകൻ എന്ന് വിളിക്കുന്നയാളെയാണ് ചൊവ്വാഴ്ച രാത്രി ചൂൽപ്പുറത്ത് റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ലൈഫ് കെയർ പ്രവർത്തകർ ഇയാളെ മെഡിക്കൽ കോളജിലെത്തിച്ചു. ബുധനാഴ്ച ഉച്ചയോടെ മരിച്ചു. ചൊവ്വാഴ്ച രാത്രി ഇയാൾക്കൊപ്പം മദ്യപിച്ചിരുന്ന സുഹൃത്തിനെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.