Posted On
date_range Updated On
date_range ജാതി അധിക്ഷേപവുമായി വാദ്യകലാകാരൻ; പ്രതിഷേധത്തെ തുടർന്ന് മാപ്പ് പറഞ്ഞു
ഗുരുവായൂര്‍: ക്ഷേത്രത്തിൽ പട്ടികജാതിക്കാരനെ വാദ്യകലാകാരനായി നിയമിച്ച അവസരത്തിൽ ജാതി അധിക്ഷേപവുമായി ക്ഷേത്രത്തിലെ അടിയന്തിര പ്രവൃത്തിക്കാരനായ കുറുംകുഴൽ കലാകാരെൻറ സമൂഹമാധ്യമ പോസ്റ്റ്. പട്ടിക ജാതി വിഭാഗത്തിലെ മൂന്ന് സമുദായങ്ങളെ പേരെടുത്ത് പറഞ്ഞാണ് ഇയാൾ പോസ്റ്റിട്ടത്. സാമുദായിക സംഘടനകളും കലാകാരന്മാരും പ്രതിഷേധവുമായി എത്തുകയും അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. കുറുംകുഴൽ കലാകാരനായ വേണുഗോപാലിനെതിരെയാണ് പരാതി. തുടർന്ന് പരാതിക്കാരുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷനിൽ വച്ച് ഇയാൾ മാപ്പ് പറഞ്ഞു. എന്നാൽ മാപ്പ് പറച്ചിലിൽ പ്രശ്നം അവസാനിപ്പിക്കരുതെനും ഇയാൾക്കെതിരെ സർക്കാർ തലത്തിലും ദേവസ്വം തലത്തിലും നടപടി വേണമെന്നും ആവശ്യപ്പെട്ട് സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.