Posted On
date_range Updated On
date_range ഗുരുവായൂരിൽ ബുക്ക് ചെയ്ത വിവാഹങ്ങൾ 12 പേരെ പങ്കെടുപ്പിച്ച് നടത്താം
ഗുരുവായൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച മുതൽ ക്ഷേത്ര സന്നിധിയിലെ വിവാഹങ്ങൾ നിർത്തിവെക്കാനുള്ള തീരുമാനം ദേവസ്വം മാറ്റി. ഓരോ വിവാഹ പാർട്ടിയിലും 12 പേർ മാത്രമായി വിവാഹങ്ങൾ നടത്താം.
വിവാഹപാർട്ടിയിൽ ഓരോന്നിലും 12 പേരിൽ കൂടുതൽ ആളുകളെ ക്ഷേത്ര നടപന്തലിലേക്ക് പ്രവേശിപ്പിക്കില്ല. ഓൺലൈൻ വഴിയുള്ള ദർശനം 1000 പേർക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാത്രിയിലെ കൃഷ്ണനാട്ടം നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.