(പ്രതീകാത്മക ചിത്രം)

രണ്ടാഴ്ച മുമ്പ് മോഷണം പോയ 10 പവൻ സ്വർണം മാലിന്യക്കുപ്പയിൽ കണ്ടെത്തി

ഗു​രു​വാ​യൂ​ർ: മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ൾ മാ​ലി​ന്യ​ക്കു​പ്പ​യി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ത്തി​നാ​യി തെ​ര​ഞ്ഞ​പ്പോ​ൾ ല​ഭി​ച്ച​ത് 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ. ര​ണ്ടാ​ഴ്ച മു​മ്പ് മോ​ഷ​ണം പോ​യ സ്വ​ർ​ണ​മാ​ണ് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ൾ​ക്ക് പാ​ഞ്ച​ജ​ന്യ​ത്തി​ന് സ​മീ​പം മാ​ലി​ന്യ​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ല​ഭി​ച്ച​ത്.

സ്വ​ർ​ണ​ത്തി​ന്റെ മൂ​ല്യ​മ​റി​യാ​ത്ത ഇ​യാ​ൾ ആ​ഭ​ര​ണ​ങ്ങ​ൾ കൈ​യി​ൽ വെ​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ട ര​ണ്ടു​പേ​ർ പൊ​ലീ​സി​ൽ അ​റി​യി​ച്ചു. പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ​ണം പോ​യ സ്വ​ർ​ണ​മാ​ണ് കി​ട്ടി​യ​തെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ര​ണ്ടാ​ഴ്ച മു​മ്പ് ഗു​രു​വാ​യൂ​രി​ലെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​മ്മ​യും മ​ക​ളും ബ​സി​ന്റെ സീ​റ്റി​ൽ വെ​ച്ചി​രു​ന്ന ബാ​ഗി​ലെ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി ന​ൽ​കി​യി​രു​ന്നു. ബാ​ക്കി എ​ല്ലാ വ​സ്തു​ക്ക​ളും തി​രി​കെ കി​ട്ടി​യ ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു. ഒ​രു ക​മ്മ​ലി​ന്റെ ഭാ​ഗം മാ​ത്രം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. മോ​ഷ​ണം പോ​യ​താ​യി പ​റ​യു​ന്ന സ്വ​ർ​ണം മാ​ലി​ന്യ​ത്തി​ൽ എ​ത്തി​യ​തെ​ങ്ങ​നെ​യെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ലീ​സ്.

Tags:    
News Summary - gold stolen two weeks ago was found in the garbage dump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.