ലഹരിക്കെതിരെ പ്രചാരണം നടക്കുമ്പോഴും മയക്കുമരുന്ന് സംഘങ്ങൾ വിലസുന്നു

ഗുരുവായൂർ: ലഹരിക്കെതിരെ ലക്ഷങ്ങൾ െചലവിട്ട് പ്രചാരണങ്ങൾ നടക്കുമ്പോഴും ഗുരുവായൂർ മേഖലയിൽ മയക്കുമരുന്ന് മാഫിയകൾ വിലസുന്നു. ചൂൽപ്പുറത്തുള്ള ഗുരുവായൂർ പൊലീസ് സ്റ്റേഷന്റെ മൂക്കിൻ തുമ്പത്താണ് രണ്ടാഴ്ചക്കുള്ളിൽ മൂന്ന് തവണ ആയുധങ്ങളുമായി ഏറ്റുമുട്ടലുണ്ടായത്. സ്ഫോടകവസ്തുക്കൾ എറിഞ്ഞുള്ള ആക്രമണം വരെ നടന്നു കഴിഞ്ഞു.

കോട്ടപ്പടി ജങ്ഷന് സമീപം, പുന്നത്തൂർ റോഡ് കള്ളു ഷാപ്പിന് സമീപം, ഇരിങ്ങപ്പുറം പോസ്റ്റ് ഓഫിസിന് സമീപം എന്നിവിടങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്. ശക്തമായ പൊലീസ് ഇടപെടലിന്റെ അഭാവം മൂലമാണ് മേഖലയിൽ ലഹരി സംഘങ്ങൾ പരസ്യമായി ആയുധങ്ങളുമായി ഏറ്റുമുട്ടുന്നതെന്ന ആക്ഷേപമുണ്ട്.

പൊലീസിന്റെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് ഇരിങ്ങപ്പുറത്തെ പ്രദേശവാസികൾ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഭീതിയിലാണ് കഴിയുന്നതെന്ന് പരാതിയിലുണ്ട്.

Tags:    
News Summary - Even when there is a campaign against drug addiction the drug hunts are active

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.