പ്രദീപ്
Posted On
date_range Updated On
date_range ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍
ഗുരുവായൂര്‍: ബൈക്ക് മോഷ്ടാവിനെ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി പെരുവള്ളൂര്‍ കാമ്പുറത്ത് വീട്ടില്‍ പ്രദീപിനെയാണ് (30) അറസ്റ്റ് ചെയ്തത്. കൈരളി ജങ്ഷനിലെ പവനപുരി അപ്പാര്‍ട്ട്മെന്റിലെ ജോലിക്കാരനായ പാവറട്ടി ചെറുവത്തൂര്‍ വീട്ടില്‍ ഫ്രാന്‍സിസിന്റെ ബൈക്കാണ് കഴിഞ്ഞ മാസം 24ന് ഇയാള്‍ മോഷ്ടിച്ചത്.
എസ്.എച്ച്.ഒ സി. പ്രേമാനന്ദകൃഷ്ണന്റെ നിർദേശപ്രകാരം എസ്.ഐമാരായ സി. ജിജോ ജോണ്‍, ഐ.എസ്. ബാലചന്ദ്രന്, എ.എസ്.ഐ പി.എസ്. സാബു, സി.പി.ഒ സി.എസ്. സജീഷ് എന്നിവരടങ്ങുന്ന സംഘം പ്രതിെയ കൊണ്ടോട്ടിയിലെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.