രണ്ടാഴ്ചക്കിടെ മറിഞ്ഞത് അഞ്ച് ലോറി

ആമ്പല്ലൂര്‍: പാലപ്പിള്ളി-വരന്തരപ്പിള്ളി റോഡില്‍ അമിതഭാരം കയറ്റിവരുന്ന തടിലോറികള്‍ അപകടത്തില്‍പെടുന്നത് പതിവായി. രണ്ടാഴ്ചക്കിടെ അഞ്ച് ലോറിയാണ് മറിഞ്ഞത്. പാലപ്പിള്ളി തോട്ടങ്ങളില്‍നിന്ന് റബര്‍ത്തടികള്‍ കൊണ്ടുപോകുന്ന ലോറികളാണ് അപകടത്തില്‍പെടുന്നത്.

തടി ലോറികള്‍ പോകുമ്പോള്‍ ആശങ്കയിലാണ് നാട്ടുകാര്‍. നിയന്ത്രണങ്ങള്‍ പാലിക്കാതെ സ്കൂള്‍ സമയത്തും ലോറികള്‍ പായുകയാണ്. കഴിഞ്ഞ ദിവസം പുലിക്കണ്ണിയില്‍ കയറ്റത്ത് ലോറിയുടെ മുന്‍വശം ഉയര്‍ന്ന് കെട്ടഴിഞ്ഞ് തടികള്‍ റോഡിലേക്ക് വീണു.

വൈകീട്ട് സ്കൂള്‍ വിടുന്ന സമയത്തായിരുന്നു അപകടം. അപകടങ്ങളില്‍ പരിക്കേല്‍ക്കാതെ കഷ്ടിച്ചാണ് ലോറി ജീവനക്കാരും മറ്റ് യാത്രക്കാരും രക്ഷപ്പെടുന്നത്. നിരവധി ലോറികളാണ് പാലപ്പിള്ളിയില്‍നിന്ന് പെരുമ്പാവൂര്‍, കാലടി ഭാഗങ്ങളിലേക്ക് തടിയുമായി പോകുന്നത്.

ഉച്ചതിരിഞ്ഞാല്‍ തുടങ്ങുന്ന ലോറികളുടെ മരണപ്പാച്ചില്‍ രാത്രി വൈകിയും തുടരും. അപകടങ്ങള്‍ പതിവായിട്ടും അമിതഭാരം കയറ്റി പോകുന്ന തടിലോറികള്‍ പിടികൂടാന്‍ പൊലീസും വനം വകുപ്പും തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Tags:    
News Summary - Five lorries overturned in two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.