ഹേ​മ​ന്ത്

കൊലപാതക ശ്രമത്തിന് യുവാവ് അറസ്റ്റിൽ

എരുമപ്പെട്ടി: കൂട്ടുകാരനെ കാണാനെത്തിയയാളെ അപായപ്പെടുത്താൻ ശ്രമിച്ചതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റിലങ്ങാട് തറയിൽ വീട്ടിൽ ഹേമന്ത് എന്ന മോനുട്ടനെയാണ് (20) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം കൃത്യത്തിൽ പങ്കെടുത്ത ശ്രീരാഗ് എന്നയാൾ ഒളിവിൽപോയിരിക്കുകയാണ്. ബുധനാഴ്ച വൈകീട്ട് 6.45ഓടെയാണ് സംഭവം.

ചിറ്റിലങ്ങാട് താമസിക്കുന്ന വിഷ്ണു എന്ന കൂട്ടുകാരന്‍റെ വീട്ടിൽ വന്ന് തിരിച്ചുപോവുകയായിരുന്ന മരത്തംകോട് എ.കെ.ജി നഗറിലുള്ള അജിൽ എന്നയാളെയാണ് പ്രദേശവാസികളായ ശ്രീരാഗും ഹേമന്ത് എന്ന മോനുട്ടനും ചേർന്ന് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചത്. അജിലിനെ ഇരുവരും ചേർന്ന് ഓട്ടോറിക്ഷയിൽനിന്ന് പിടിച്ചുവലിച്ചിറക്കി തടഞ്ഞുനിർത്തി കൈകൊണ്ടും മരവടികൊണ്ടും അടിച്ച് കൊല്ലാൻ ശ്രമിച്ചതായാണ് കേസ്.

സംഭവത്തിനു ശേഷം ഒളിവിൽപോയ ഒന്നാം പ്രതിയായ ശ്രീരാഗ് സനൂപ് വധക്കേസിലെ പ്രതിയാണ്. രണ്ടാം പ്രതിയായ ഹേമന്ത് എന്ന മോനുട്ടനെ എരുമപ്പെട്ടി എസ്.ഐ അബ്ദുൽ ഹകീമിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Young man arrested for murder attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.