മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ

എ​രു​മ​പ്പെ​ട്ടി: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച സ്ത്രീ​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ന്നം​കു​ളം കാ​ണി​പ്പ​യ്യൂ​ർ വി​ല്ലേ​ജ് ചെ​മ്മ​ണ്ണൂ​ർ മേ​ഞ്ചേ​രി അ​ജി​ത​യെ​യാ​ണ് (50) എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ന്നി​ത്ത​ടം തെ​ക്കേ​ക്ക​ര സി​ൻ​ഡി​ക്കേ​റ്റ് എ​ന്ന പ​ണ്ടം പ​ണ​യ സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ആ​റ് വ​ള​ക​ളാ​ണ് പ​ണ​യം വെ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്.

മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് നേ​ര​ത്തേ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട്, സ്ത്രീ ​കൊ​ണ്ടു​വ​ന്ന വ​ള​ക​ൾ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ഉ​ട​മ എ​ഡി​സ​ൺ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം പൈ​സ എ​ടു​ത്തു​വ​രാം എ​ന്ന് പ​റ​ഞ്ഞ്​ വി​ശ്വ​സി​പ്പി​ച്ച് സ്ത്രീ​യെ സ്ഥാ​പ​ന​ത്തി​ൽ ഇ​രു​ത്തി പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ ടി.​സി. അ​നു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളാ​ണ് പ്ര​തി​യെ​ന്നാ​ണ്​ പൊ​ലീ​സി​ന്‍റെ നി​ഗ​മ​നം. വാ​ക്കാ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി​യ പ്ര​തി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. 

Tags:    
News Summary - Woman arrested for trying to extort money from fake ornaments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.