സബീഷ്
Posted On
date_range Updated On
date_range മൂന്ന് വയസ്സുകാരിക്ക് പീഡനം: യുവാവിന് 13 വർഷം കഠിന തടവും പിഴയും
എരുമപ്പെട്ടി: മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 13 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. കടങ്ങോട് മണ്ടംപറമ്പ് ചുള്ളിപറമ്പിൽ വീട്ടിൽ സബീഷിനെയാണ് (42) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്. 2020 ആഗസ്റ്റിലാണ് സംഭവം. രക്ഷിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. അയൽവാസി സ്ത്രീ കണ്ടതിനെത്തുടർന്ന് സംഭവം അപ്പോൾതന്നെ പുറത്തറിഞ്ഞു. എരുമപ്പെട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.