Posted On
date_range Updated On
date_range മുള്ളൻപന്നിയെ കെണിവെച്ച് പിടിച്ച സംഘം അറസ്റ്റിൽ
എരുമപ്പെട്ടി: മുള്ളൻപന്നിയെ കെണിവെച്ച് പിടിച്ച മൂന്നംഗ സംഘത്തെ വനപാലകർ അറസ്റ്റ് ചെയ്തു. ദേശമംഗലം കൊട്ടിപ്പാറ റബർ എസ്റ്റേറ്റിലെ ജീവനക്കാരായ ആൽജിൻ ബേബി (26), സന്തോഷ് ബാബു (35), ടോണിമോൻ ബാബു (27) എന്നിവരാണ് അറസ്റ്റിലായത്. ചിറ്റണ്ട പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ദേശമംഗലം കൊട്ടിപ്പാറ റബർ എസ്റ്റേറ്റിലാണ് സംഭവം.
പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ. മനോജ് ദാമോദരൻ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി.ആർ. അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.സി. പ്രവീൺ, എസ്. ഷിബു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.