അബ്ബാസ്
Posted On
date_range Updated On
date_range ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
എരുമപ്പെട്ടി: വധശ്രമമുൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് കാപ്പ ചുമത്തി ജില്ലയിൽനിന്ന് നാടുകടത്തി. ആദൂർ അമ്പലത്ത് വീട്ടിൽ അബ്ബാസിനെയാണ് (31) നാടുകടത്തിയത്. എരുമപ്പെട്ടി, കുന്നംകുളം, വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകളിലെ പ്രതിയാണ് ഇയാൾ.
കഴിഞ്ഞ മേയിൽ മദ്യം വാങ്ങി കൊടുക്കാത്തതിന് സുഹൃത്തിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ റിമാൻഡ് ചെയ്തിരുന്നു. ഈ കേസോട് കൂടിയാണ് തൃശൂർ മേഖല ഡെപ്യൂട്ടി പൊലീസ് ഇൻസ്പെക്ടർ ജനറൽ പുട്ട വിമലാദിത്യയുടെ ഉത്തരവനുസരിച്ച് കാപ്പ ചുമത്തിയത്.
ഒരു വർഷത്തേക്കാണ് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് അഞ്ചാമത്തെ ആളാണ് നാടുകടത്തപ്പെടുന്നത്. തൃശൂർ സിറ്റി ജില്ലയിൽ ഇത് പതിനൊന്നാമത്തെ ആളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.