ശ​ശി

പുകയില വിൽപന: വയോധികൻ അറസ്റ്റിൽ

എ​രു​മ​പ്പെ​ട്ടി: അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ​ന്ന​മാ​യ ഹാ​ൻ​സ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന വ​യോ​ധി​ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​രു​മ​പ്പെ​ട്ടി സ്കൂ​ൾ ഗ്രൗ​ണ്ടി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പാ​ല​ക്ക​ൽ വീ​ട്ടി​ൽ ശ​ശി​യെ (60) ആ​ണ് എ​രു​മ​പ്പെ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ റി​ജി​ൻ എം. ​തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ട​ങ്ങോ​ട് റോ​ഡ് ജ​ങ്ഷ​ൻ പ​രി​സ​ര​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഹാ​ൻ​സ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ​നി​ന്ന് 435 പാ​ക്ക​റ്റ് ഹാ​ൻ​സ് അ​ട​ങ്ങി​യ ചാ​ക്ക് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. വാ​ഹ​ന​വും ഹാ​ൻ​സും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ.​എ​സ്.​ഐ അ​ബ്ദു​ൽ ജ​ബ്ബാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കെ. ​സ​ഗു​ൺ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. 

Tags:    
News Summary - Selling tobacco-Elderly man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.