മർദനമേറ്റ് കിടന്ന യുവാവിനെതിരെ പോക്സോ കേസ്; പെൺകുട്ടിയുടെ മുന്നിൽ അശ്ലീല പ്രദർശനം നടത്തിയെന്ന്
എരുമപ്പെട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് പോക്സോ കേസ്. കഴിഞ്ഞ ദിവസം അജ്ഞാത സംഘത്തിെൻറ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കടങ്ങോട് തെക്കുമുറി ഒരുപ്പാക്കിൽ വീട്ടിൽ രതീഷിനെതിരെയാണ് (34) എരുമപ്പെട്ടി പൊലീസ് കേസ് എടുത്തത്.
പെൺകുട്ടിയുടെ മുന്നിൽ വസ്ത്രമുരിഞ്ഞെന്നാണ് പരാതി. വ്യാഴാഴ്ച രാത്രിയിലാണ് കടങ്ങോട് തെക്കുമുറി ബസ്സ്റ്റോപ്പിനു സമീപത്തെ റോഡിൽ രണ്ട് കാലുകളും ഒരുകൈയും ഒടിഞ്ഞ നിലയിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കണ്ടത്. എരുമപ്പെട്ടി പൊലീസ് എത്തിയാണ് യുവാവിനെ മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.