Posted On
date_range Updated On
date_range ഭർതൃമതിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോയെടുത്ത് ഭീഷണി; പ്രതി പിടിയിൽ
എരുമപ്പെട്ടി: ഭർതൃമതിയായ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചാവക്കാട് മണത്തല കുറുപ്പത്ത് വീട്ടിൽ ജാബിറിനെയാണ് (28) എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ എം.ബി. ലത്തീഫ് അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.
ഇത്തരത്തിൽ ഇയാളുടെ ചൂഷണത്തിന് ഇരയായ മറ്റൊരു യുവതിയുടെ മാതാവും പരാതിയുമായി സ്റ്റേഷനിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.