അ​റ​സ്റ്റി​ലാ​യ ഗ​സ​ൽ, പി​താ​വ് ബാ​ബു

വീ​ട് ക​യ​റി ആ​ക്ര​മ​ണം; മ​ക​നും പി​താ​വും അ​റ​സ്റ്റി​ൽ

എ​രു​മ​പ്പെ​ട്ടി: വ​യോ​ധി​ക​യെ​യും മ​ക​ളെ​യും വീ​ട് ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ മ​ക​നും പി​താ​വു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ള​റ​ക്കാ​ട് കൈ​ത​മാ​ട്ട​ത്തി​ൽ താ​മ​സി​ക്കു​ന്ന പാ​റോ​ത്ത്പ​റ​മ്പി​ൽ വീ​ട്ടി​ൽ ഗ​സ​ൽ (24), പി​താ​വ് ബാ​ബു (45) എ​ന്നി​വ​രെ​യാ​ണ് എ​രു​മ​പ്പെ​ട്ടി ഗ്രേ​ഡ് എ​സ്.​ഐ അ​ശോ​ക​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ള​റ​ക്കാ​ട് കൈ​ത​മാ​ട്ട​ത്തി​ൽ വ​യോ​ധി​ക​യാ​യ അ​മ്മ​യും മ​ക​ളും മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ക​യ​റി​യാ​ണ് പ്ര​തി​ക​ൾ അ​ക്ര​മം ന​ട​ത്തി​യ​ത്. മ​യ​ക്ക​മ​രു​ന്ന് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ളെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. പ്ര​തി​ക​ൾ വ​യോ​ധി​ക​യാ​യ മാ​താ​വി​നെ​യും യു​വ​തി​യെ​യും കൈ​യേ​റ്റം ചെ​യ്യു​ക​യും അ​സ​ഭ്യം പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഗ​സ​ൽ. മ​ക​ന്റെ പ​ല കേ​സു​ക​ളി​ലും കൂ​ട്ടു​പ്ര​തി​യാ​ണ് പി​താ​വ് ബാ​ബു. വ​ട​ക്കാ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - Home invasion-Son and father are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.