ജോ​സ​ഫ്

ഭിന്നശേഷിക്കാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ

എരുമപ്പെട്ടി: ഭിന്നശേഷിക്കാരിയായ സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. തയ്യൂർ അറങ്ങാശ്ശേരി വീട്ടിൽ ജോസഫിനെയാണ് (60) എരുമപ്പെട്ടി പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർഥിനിയെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണവും മറ്റും വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച ശേഷം ഹോട്ടലിന്റെ പിൻവശത്തെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

ഇക്കാര്യം മറ്റാരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു ദിവസം പെൺകുട്ടിയും കൂട്ടുകാരും ഇതേ ഹോട്ടലിൽ എത്തി 600 രൂപയുടെ ഭക്ഷണം കഴിച്ചിരുന്നു.

ഭക്ഷണത്തിന്റെ പൈസ കിട്ടാതെ വന്നപ്പോൾ കുട്ടിയുടെ കൂടെ വരാറുള്ള പ്രായമുള്ള ആളെ തിരക്കി ഹോട്ടലുടമ വീട്ടിൽ അന്വേഷിച്ച് ചെന്നതിനെ തുടർന്നാണ് വിദ്യാർഥിനിയുടെ വീട്ടുകാർ സംഭവം അറിയുന്നത്. എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

Tags:    
News Summary - Elderly man arrested for molesting differently-abled schoolgirl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.