കുണ്ടന്നൂരിൽ മോഷണശ്രമം നടന്ന വീട്ടിലെ കുത്തിതുറന്ന വാതിൽ
Posted On
date_range Updated On
date_range കുണ്ടന്നൂരിൽ ആളില്ലാത്ത വീട്ടിൽ മോഷണശ്രമം
എരുമപ്പെട്ടി: കുണ്ടന്നൂരിൽ ആളില്ലാത്ത വീട്ടിൽ മോഷണശ്രമം. കുണ്ടന്നൂർ ചുങ്കം ശ്രീകൃഷ്ണപുരം ക്ഷേത്രവഴിക്ക് സമീപം കൃഷ്ണകൃപ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടുടമ രാമൻകുട്ടിയും ഭാര്യ രത്നവല്ലിയും മുംബൈയിൽനിന്ന് വീട്ടിലെത്തിയപ്പോഴാണ് മോഷണ ശ്രമം അറിഞ്ഞത്. വാതിൽ കുത്തിപ്പൊളിച്ച നിലയിലും അലമാരകളിലെ വസ്ത്രങ്ങളെല്ലാം വലിച്ച് വാരിയിട്ട് പരിശോധിച്ച നിലയിലുമായിരുന്നു.
നാട്ടിൽ സ്ഥിരതാമസം ഇല്ലാത്തതിനാൽ വിലപിടിപ്പുള്ള സാധനങ്ങളൊന്നും വീട്ടിൽ സൂക്ഷിച്ചിരുന്നില്ല. വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിദേശത്തുള്ള മകൻ രാഹുൽ വരുന്നതിനെ തുടർന്നാണ് കുടുംബാംഗങ്ങൾ നാട്ടിലെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.