ആറ്റത്രയിൽ രക്തക്കറ കണ്ടെത്തിയ വീട്ടുപരിസരങ്ങളിൽ പൊലീസ് ഡോഗ് സ്ക്വാഡ്
പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range വീട്ടുപരിസരങ്ങളിൽ രക്തക്കറ: അന്വേഷണം ഊർജിതം
എരുമപ്പെട്ടി: ആറ്റത്ര വായനശാലക്ക് സമീപം ആശാരിമുക്ക് പ്രദേശത്തെ വീടുകളുടെ പരിസരങ്ങളിലും റോഡിലും ചോരപ്പാടുകൾ കണ്ടെത്തിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. രക്തക്കറ മനുഷ്യന്‍റേതാണെന്ന് തിരിച്ചറിഞ്ഞതോടെ ആരുടേതാണെന്ന് കണ്ടെത്താനാണ് ശ്രമം.
പ്രദേശത്ത് പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കി. രക്തപ്പാടുകൾ സംബന്ധിച്ച സംശയം ദുരീകരിക്കാൻ കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് പൊലീസ് വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ ദിവസം പൊലീസ് ഡോഗ് സ്ക്വാഡ് എത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.