വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ ര​ക്ത​ക്ക​റ മ​നു​ഷ്യ​ന്‍റേ​ത്​

എ​രു​മ​പ്പെ​ട്ടി: ആ​റ്റ​ത്ര ആ​ശാ​രി​മു​ക്ക് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും റോ​ഡി​ലും പ​രി​സ​ര​ങ്ങ​ളി​ലും ക​ണ്ടെ​ത്തി​യ ചോ​ര​പ്പാ​ടു​ക​ൾ മ​നു​ഷ്യ ര​ക്ത​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

പൊ​ലീ​സ് ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​നു​ഷ്യ​ര​ക്ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ആ​റ്റ​ത്ര​യി​ലെ പു​ത്തൂ​ർ വീ​ട്ടി​ൽ തോ​മ​സ് സി​ജോ, നീ​ല​ങ്കാ​വി​ൽ ഡേ​വി​സ്, ഒ​റു​വ​ൻ​മാ​രി​യി​ൽ മ​നോ​ജ്, മു​ല്ല​യ്ക്ക​ൽ വി​ഷ്ണു ലാ​ൽ, അ​റ്റ​ത്ര ഹ​രി​ദാ​സ്, വി​ള​ക്കു​ത​ല രാ​ജീ​വ്, അ​ന്തി​ക്കാ​ട്ടി​ൽ ജേ​ക്ക​ബ്​ എ​ന്നി​വ​രു​ടെ വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ൽ ചോ​ര​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​ത്.

പോ​ലീ​സി​ലെ ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ ശേ​ഖ​രി​ച്ച് കൊ​ണ്ടു​പോ​യ ര​ക്ത​സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​നു​ഷ്യ​ര​ക്ത​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ര​ക്ത​ക്ക​റ ക​ണ്ട വീ​ടു​ക​ളി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​നി​യാ​ഴ്ച തൃ​ശ്ശൂ​രി​ൽ​നി​ന്ന്​ പൊ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡ് എ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ഭൂ​പേ​ഷ്, എ​സ്.​ഐ കെ. ​അ​ബ്ദു​ൾ ഹ​ക്കീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Bloodstains found in attathara asharimukku are those of humans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.