ചിറ്റണ്ട പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനു സമീപത്തെ പത്താം നമ്പർ പാലത്തിന്‍റെ താഴെ ഭാഗം
Posted On
date_range Updated On
date_range 62 വർഷം പഴക്കമുള്ള പാലം പുതുക്കി പണിയാതെ റോഡ് നിർമിക്കുന്നതായി ആക്ഷേപം
എരുമപ്പെട്ടി: ദുർബലാവസ്ഥയിലുള്ള പാലം പുതുക്കി പണിയാതെ റോഡ് നിർമിക്കുന്നതായി ആക്ഷേപം. രണ്ടാംഘട്ട റോഡ് നിർമാണം ആരംഭിച്ച കുണ്ടന്നൂർ-തലശ്ശേരി റോഡിലെ ചിറ്റണ്ട പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനു സമീപത്തെ പത്താം നമ്പർ പാലമാണ് ദുർബലാവസ്ഥയിലുള്ളത്. 1960ൽ പൊതുമരാമത്ത് വകുപ്പ് നിർമിച്ച പാലം കാലപ്പഴക്കത്താൽ കോൺക്രീറ്റ് അടർന്നുവീണ് കമ്പികൾ തുരുമ്പിച്ച് ഏതു നിമിഷവും തകരാവുന്ന സ്ഥിതിയിലാണുള്ളത്. റോഡ് നിർമാണത്തിന് മുമ്പ് 62 വർഷം പഴക്കമുള്ള പാലം പുതുക്കി പണിയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.