Posted On
date_range Updated On
date_range വയോധികനെ ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ
എരുമപ്പെട്ടി: വയോധികനെ ക്രൂരമായി മർദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂർ കാളത്ത് വളപ്പിൽ മുഹമ്മദ് ശരീഫിനെയാണ് എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചു.
ആദൂർ മത്തായിപടി ചുള്ളിയിൽ വീട്ടിൽ വീരാൻകുട്ടിയെയാണ് (65) മർദിച്ചത്. തലക്കും കൈയിനും കാലിനും പരിക്കേറ്റ വീരാൻകുട്ടിയെ എരുമപ്പെട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വൈരാഗ്യമാണ് മർദനത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.