കാഞ്ഞൂർ സി.എം.സി കോൺവെന്റിൽ
വോട്ട് അഭ്യർഥിക്കാൻ എത്തിയ ബെന്നി
ബെഹനാൻ
തൃശൂർ: മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്ന ബെന്നി ബഹനാൻ ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങി പ്രചാരണം തുടരുകയാണ്. വോട്ട് അഭ്യർത്ഥനയുമായി ഓരോ മുക്കിലും മൂലയിലും എത്തുന്നുണ്ട്. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്, ചെങ്ങമനാട് , കാഞ്ഞൂർ, ശ്രീമൂലനഗരം തുടങ്ങി വിവിധ പഞ്ചായത്തുകളിലാണ് ബെന്നി ബഹനാൻ വെള്ളിയാഴ്ച വോട്ട് അഭ്യർഥിച്ചെത്തിയത്.
അത്താണിയിലെ കേരള അഗ്രോ മിഷനറി കോർപ്പറേഷൻ ലിമിറ്റഡിലെ തൊഴിലാളികൾ, കേരള ആയുർവേദ ഫാർമസി ലിമിറ്റഡിലെ തൊഴിലാളികൾ, കരിയാടിലെ ഓട്ടോ തൊഴിലാളികൾ എന്നിവരിലേക്കെല്ലാം നേരിട്ടിറങ്ങി ചെന്ന് വോട്ട് ചോദിച്ചു.
ആലുവ ദേശത്ത് വോട്ടർമാരെ നേരിൽ കണ്ട് നേരെ കാഞ്ഞൂർ സി.എം.സി കോൺവെന്റിലേക്ക്. അവിടെ സിസ്റ്റർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചശേഷം ആലുവ പറമ്പയം ജുമാ മസ്ജിദിലെത്തി.
അവിടെ ഇമാമുമായി സൗഹൃദ സംഭാഷണത്തിനു ശേഷം ദേശത്തെ ഡൈനാമിക് ഹെൽത്ത് കെയർ സെൻട്രലിലെ ജീവനക്കാരോട് വോട്ട് അഭ്യർഥിച്ച ശേഷം റോജി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്ത ശ്രീമൂലനഗരം മണ്ഡലം കൺവെൻഷനിലും പങ്കെടുത്തായിരുന്നു ബെന്നി ബഹനാന്റെ വെള്ളിയാഴ്ചയിലെ പര്യടനം അവസാനിച്ചത്. ആലുവയിലൂടെയുള്ള പര്യടനത്തിൽ എംഎൽഎ അൻവർ സാദത്തും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
തൃശൂർ: കുന്നത്തുനാട് മണ്ഡലത്തിലായിരുന്നു എൻ.ഡി.എ സ്ഥാനാർഥിയുടെ വെള്ളിയാഴ്ചയിലെ പര്യടനം. പ്രചാരണത്തിന് എൻ.ഡി.എക്ക് ധാരാളം ഭരണനേട്ടങ്ങൾ ഉണ്ടെന്നും വിഷയ ദാരിദ്ര്യം എൽ.ഡി.എഫിനും യു.ഡി.എഫിനുമാണെന്നും സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
മുരിയമംഗലം ശ്രീ നരസിംഹസ്വാമി ക്ഷേത്ര ദർശന ശേഷം മാമല, ചെട്ടിക്കൽ മേൽപ്പാഴൂർ മന, തിരുവാണിയൂർ, പുത്തൻകുരിശ്, കടമറ്റം പള്ളി, എസ്.എൻ.ജി.ഇ.ഇ കോളജ്, മാലേക്കുരിശ്, ദേറ, നെല്ലാട് ജംഗ്ഷൻ, വളയൻചിങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ പ്രമുഖ വ്യക്തികളെ കണ്ടും കച്ചവട സ്ഥാപനങ്ങൾ കയറിയും വോട്ട് അഭ്യർഥിച്ചു.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഒ.എം. അഖിൽ, ജനറൽ സെക്രട്ടറി ഭക്തവത്സലൻ, സെക്രട്ടറി നൈസൺ ജോൺ, ജില്ല സമിതി അംഗം ജീമോൻ കടയിരുപ്പ്, ആർട്ടിസാൻ സെൽ ജില്ല കൺവീനർ ശ്രീകാന്ത് കൃഷ്ണൻ, സി. എം. മോഹനൻ, ബി.എം.എസ് മേഖല പ്രസിഡന്റ് ശ്രീവത്സൻ, വി.ജി. വിജയൻ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. ശനിയാഴ്ച പെരുമ്പാവൂർ മണ്ഡലത്തിൽ ജനസമ്പർക്കം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.