വടക്കേക്കാട് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ മണിമേഘന, മക്കളായ ശിവപ്രിയ, വിശ്വ എന്നിവർ
യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി
വടക്കേക്കാട്: സെൻറ് ആൻറണീസ് സ്കൂളിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന മണിമേഘന (29), മകൾ ശിവപ്രിയ, മകൻ വിശ്വ എന്നിവരെ കാണാനില്ലെന്ന് പരാതി. മരംവെട്ട് തൊഴിലാളിയായ തമിഴ്നാട് കടലൂർ ജില്ല വൃധാശലം സ്വദേശി ചിലമ്പരിശനും ഭാര്യ മണിമേഘനയും എട്ടു വർഷമായി ഇവിടെ ഒരുമിച്ചാണ് താമസം. മക്കൾ രണ്ടു പേരും സെൻറ് ആൻറണീസ് എൽ.പി സ്കൂൾ വിദ്യാർഥികളാണ്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് മൂവരെയും കാണാതായത്. ചിലമ്പരിശൻ നാട്ടിൽ പോയി അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അമ്മയെയും സഹോദരനെയും കൂട്ടി തിരിച്ചെത്തിയാണ് വെള്ളിയാഴ്ച വൈകീട്ട് വടക്കേക്കാട് പൊലീസിൽ പരാതി നൽകിയത്. ഇവരെ കണ്ടെത്തുന്നവർ 9497947206 നമ്പറിൽ വിവരം നൽകണമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.