ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം സ്വദേശി എലമ്പലക്കാട്ട് വീട്ടിൽ അനിത് കുമാർ (50) എന്നയാളെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപിച്ചതിന് പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിലെ പ്രതികളായ പുല്ലൂർ തുറവൻകാട് സ്വദേശി തേക്കൂട്ട് വീട്ടിൽ സനീഷ് (38), പുല്ലൂർ തുറവൻകാട് സ്വദേശി മരോട്ടിച്ചോട്ടിൽ വീട്ടിൽ അഭിത്ത് (35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞയാഴ്ച അനിത് കുമാർ റോഡിലൂടെ അസഭ്യം പറഞ്ഞുപോകുന്നത് കണ്ട് സനീഷ് ചോദ്യം ചെയ്യുകയും വാക്കു തർക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന വൈരാഗ്യത്താൽ പ്രതികളായ സനീഷും അഭിത്തും 29ന് രാത്രി എട്ടോടെ അനിത് കുമാറിനെ അന്വേഷിച്ച് തുറവൻകാടുള്ള വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി. അനിത് വീട്ടിലില്ലാതിരുന്നതിനാൽ അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു. രാത്രി ഒമ്പതോടെ ഗാന്ധിഗ്രാം എൻ.എസ്.എസ് കരയോഗത്തിന് സമീപമാണ് പ്രതികൾ അനിത് കുമാറിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
ഗുരുതര പരിക്കേറ്റ അനിത് കുമാർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലാണ്. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ പ്രിജു, സോജൻ, റാഫി, സിവിൽ പൊലീസ് ഓഫിസർമാരായ സുജിത്ത്, രഞ്ജിത്ത്, അൻവറുദ്ദീൻ, ഗോപകുമാർ, സതീശ്, അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.