വേലായുധൻ
തൃശൂർ: പൊതുനിരത്തിൽ കൗമാരക്കാരിയോട് മോശമായി പെരുമാറിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും 25,000 രൂപ പിഴയും. അവിണിശ്ശേരി ആനക്കല്ല് അംബേദ്കർ നഗർ സ്വദേശി മുല്ലപ്പള്ളി വീട്ടിൽ വേലായുധനെയാണ് (65) തൃശൂർ അതിവേഗ കോടതി ശിക്ഷിച്ചത്.
2023 ജനുവരിയിൽ തൃശൂർ പടിഞ്ഞാറെ കോട്ടയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവർ ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.